Wednesday, January 1, 2014

ഋതു ഭേദങ്ങൽക്ക് അപ്പുറം .........

പുതിയ തുടക്കങ്ങളും ...പുത്തന്   അനുഭവങ്ങളും ...പുതിയ വാഗ്ധാനങ്ങളും  ആയി എല്ലാവരും   ഒരു പുതു വര്ഷത്തിലേക്ക് ..........  ഇന്നലെ വരെ വല്യ സംഭവം ആയിരുന്ന ജനുവരി 1  2014  ഇന്ന്  മുതല് വെറും ഓര്മ മാത്രം... മറ്റേതൊരു ദിവസത്തെയും പോലെ തന്നെ ഈ ദിവസവും  കൊഴിഞ്ഞു പോയി ... യാതൊന്നും ബാക്കി  വെക്കാതെ ...............

"വര്ഷത്തില്  ഒരു തവണ മാത്രം കാണാറുള്ള ക്രീം  കേക്ക്  നു വേണ്ടി കൊതിയോടെ കാത്തിരുന്ന ബാല്യം ....
ആശംസാ കാര്ഡുകളും ആയി എത്താറുള്ള പോസ്റ്റ്‌ മാന്ടെ  സൈക്കിൾ  ബെല്ലിനു  വേണ്ടി ഉള്ള കാത്തിരുപ്പ് നിറഞ്ഞ ശ്യ്ശവവും  പിന്നിടു ............  ടെക് സാവി ആവാനുള്ള  ആദ്യ കാല്  വെപ്പിനിടെ  മൊബൈലിൽ ഒരു വെറും ഓര്മ പെടുതലുകൾ ആയി വന്നു പോയ മെസ്സജ്കളുടെ കൂട്ടത്തിൽ ഒന്നായി  പുതു വര്ഷ ആശംസകൾ മാറി പോയ കൗമാരവും കടന്ന് ........... ഇന്റർനെറ്റ്‌ ന്ടെയും  ഇമെയിൽ ഇന്ടെയും ഫേസ് ബൂകിന്ടെയും സൈബര് ലോകത്തില  പുതുവര്ഷം ആകോഷിക്കുന്ന  യൗവനം ..........

hpn എന്ന  മൂന്ന്  അക്ഷരത്തിൽ തീരുന്ന ഷോര്ട്ട് hand ലാംഗ്വേജ്  ഇന്ടെ ആത്മാര്തത  നിറഞ്ഞതോ നിറയാത്തതോ ആയ  ആശംസ ..............ഋതു ഭേദങ്ങല്ക് അപ്പുറം ഇനിയും ഉണ്ടാവാൻ പോകുന്ന ഒരു പുതു വര്ഷതിണ്ടേ ഭാവം എന്താവാം ?

ഇനി എത്ര ഋതുക്കളെ  കൈ കൂപ്പണം ?
ജന്മം ഇനി എത്ര ദൂരം പോകേണം :


Sunday, February 27, 2011

കഴിഞ്ഞ മഞ്ഞു കാലത്തിന്‍റെ ഓര്‍മയ്ക്ക് ...............


പോയ വര്‍ഷങ്ങളില്‍ എന്നോ വൃശ്ചിക മഞ്ഞുള്ള ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് എന്‍റെ മനസിലേക്ക് ഒരു മഞ്ഞു തുള്ളിയായ് കടന്നു വന്ന പ്രണയത്തിന്...........
കളി പറഞ്ഞും കലഹിച്ചും ഈ യാത്ര തുടങ്ങുമ്പോള്‍ അറിഞ്ഞിരുനില്ല .......മുന്നോട്ടുള്ള വഴികളില്‍ ഈ യാത്ര ഒരു കുട കീഴില്‍ ആകും എന്ന് ..........
നടന്നു തീര്‍ത്ത വഴികളും ...പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി കാലത്തിന്‍റെ പടികള്‍ കയറുമ്പോള്‍ ഓര്‍ത്തിരുന്നില്ല.....
ഓരോ യാത്രക്കും ഒടുങ്ങാതെ വയ്യ .......
ഓരോ മഴകും തോരാതെ വയ്യ ..............
കൊടും ചൂടുമായി ഇനി എത്തുന്ന വേനല്‍ കാലത്തിനും എന്‍റെ മനസിന്‍റെ ചൂട് തണുപ്പിക്കാന്‍ ആവില്ല ....
എല്ലാം അറിയുമ്പോള്‍ തോന്നുന്നു .............ഈ യാത്ര അവസാനികാതിരുനെങ്കില്‍ .................

Sunday, March 28, 2010

അഗ്നിനാളങ്ങള്‍...


അഗ്നി നാളങ്ങളാണ് നിന്‍റെ പ്രണയം എങ്കിലും എന്നെ അത് നിശേഷം
പൊള്ളിക്കുന്നില്ല..........
തണുത്തുറഞ്ഞ വെള്ളം കണകെ എന്‍റെ സ്‌നേഹം അണ കെട്ടി നിര്‍ത്തും ഞാന്‍ .......
ചാരമായാലും വേണ്ടില്ല ,എന്നെ ചേര്‍ത്ത് അണക്കണം എന്ന വാശിയില്‍ നീ
നില്‍കുമ്പോള്‍ ,നിന്നിലെ അഗ്നി ദേവനെ കെടുത്താന്‍ എനിക്ക് കഴിയുന്നില്ല ...............
പക്ഷെ................
അഗ്നിയും ജലവും ഒന്നികുന്നതെങ്ങനെ???? അവ രണ്ടും ഒന്നിക്കുന്ന മറ്റൊരു ജന്മതിനായ് നാഥാ ; നമ്മുക്ക് കാത്തിരിക്കാം......

Monday, March 1, 2010

ഓര്‍മ്മ ചെപ്പു തുറക്കുന്ന ഓട്ടോഗ്രാഫ് ........




















കളിപാട്ടങ്ങള്‍
നിറഞ്ഞ ബാല്യവും .........
അമ്മ സ്നേഹത്തോടെ തന്ന പൊതിച്ചോറും .......
കാമ്പസില്‍ വെച്ച് കണ്ട കറുത്ത വലിയ മിഴികള്‍ ഉള്ള
കുട്ടിയോട് എവിടെയോ വെച്ച് തോന്നിയ പ്രണയവും ഒക്കെ നിറഞ്ഞ
ഗൃഹാതുര ഓര്‍മകളിലേക്ക് ഉള്ള മടക്ക യാത്രയാണ്‌ ഓട്ടോഗ്രാഫ് ............
ജീവിതത്തില്‍ നാം അനുഭവിച്ച പല നൊമ്പരപെടുത്തുന്ന ഓര്‍മകളും ഇതില്‍ കാണും .............
ചിലപ്പോള്‍ കാണാന്‍ ഇഷ്ടപെടാതവ.............. മറ്റു ചിലപ്പോള്‍ കേള്‍ക്കാന്‍ ഇഷ്ടപെടാത്തവ ................ എന്നാലും അത് നമുടെ ഹൃദയതിന്ടെ തുടിപ്പാണ് ................ ചാരം മൂടി കിടക്കുന്ന ഓര്‍മകളുടെ ഓര്‍മ്മച്ചെപ്പ് .............

യാത്ര ....




















മാഞ്ഞു
പോയ ഒരുപാടുണ്ട് ഈ യാത്രയില്‍ .......
കരുതിയതില്‍ പാതിയും പറയാതെ പോയതും ...............
പറഞ്ഞതില്‍ പകുതിയും അറിയതിരുന്നതും ..............
അങ്ങനെ ഒരു പാട്.... ഒരു പാട്.....

ഒരുമിച്ചുണ്ടായ നിമിഷത്തില്‍ പങ്കു വെച്ച ഒരു പാട്
വാകുകളില്‍ ഒരു സ്വപ്നമുണ്ടയിരുന്നോ ..............
നമ്മള്‍ അറിഞ്ഞിട്ടും അറിയാതെ പോയ എന്തോ ഒന്ന് ................

നിന്നില്‍ ഞാന്‍ സ്വാര്‍ത്ഥയാണ് ................ സ്വാര്‍ത്ഥത യിലേക്ക് കടന്നു വന്ന എല്ലാറ്റിനെയും ഞാന്‍ അറിഞ്ഞു കൊണ്ട് അറിയാതെ വെറുത്തു പോവുന്നു ....................... പലപ്പോഴും" മൗനത്തെ "വരെ .............!!!!!!!!!!!

"പ്രണയം " .................




















അസ്തമയ സൂര്യന്ടെ കീഴില്‍ ........
പകച്ചു നിക്കുന്ന എന്‍റെ ഏകാന്തതയിലേക്ക് ....
ആള്‍കൂട്ടത്തില്‍ നിന്നും ഒരു നനുത്ത സ്പര്‍ശനമായി ...............
ഒരു മഴയുടെ സംഗീതമായി ................
എന്‍റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായ്...........
മഴ മേഘങ്ങള്‍ക്കിടയിലുടെ തെന്നി നീങ്ങുന്ന
എന്‍റെ മോഹങ്ങള്‍ക്ക് കാവലായി ............
ഒരു സ്വാന്തനമായ് ...................
എന്‍റെ കനവിന്ടെ കനവായ്.........
നിനവിന്ടെ നിനവായ്.......അവന്‍ വന്നു "പ്രണയം " .................

Monday, September 21, 2009

മായുന്ന സന്ധ്യകള്‍














മായുന്ന സന്ധ്യകള്‍ മടങ്ങി വരുമോ...
മറയുന്ന പക്ഷികള്‍ ഇനിയും എത്തുമോ .....
പാടുന്നു നീണ്ടോരി യാത്രയില്‍ ഞാന്‍ .....
തളരുമെന്‍ പാഥേയം ആകും വേണു ഗാനം ......
ഒരു കപട ഭിക്ഷുവായ് ഒടുവിലെന്‍ ജീവനെ......
ഒരു നാള്‍ കവര്നു പറന്നു പോകാന്‍ .........
നിഴലായ്‌ ...!!നിദ്രയായ്‌ പിന്തുടര്നെത്തുന്ന
മരണമേ ...!!! നീ മാറി നില്ക്കു.....
അതിനു മുന്പോന്നു ഞാന്‍ പാടട്ടെ ........
അതിലെന്ടെ ജീവനുരുകട്ടെ .........
അതിനടിയില്‍ ഞാന്‍ വീണു ഉറങ്ങട്ടെ ..
മരണദൂതനാം സമയം വരുന്നതും കാത്ത്...........