Monday, April 20, 2009

.ഓര്‍മ്മകള്‍ എന്നുമെന്‍ നൊമ്പരം ...



















ഓര്‍മ്മകള്‍ എന്നിലൊരു ചിതയായ് ജ്വലിക്കുന്നു ഞാന്‍ പോലും അറിയാതെ കത്തി പടരുന്നു ......
സ്നേഹിച്ചിരുന്നു ഞാന്‍ എന്‍ വ്യര്‍ത്ഥ സ്വപ്നത്തിന്‍ സാക്ഷികള്‍ ആയിരുനൊരു ഓര്മകലെയെല്ലാം .......
ശോകമാം രാത്രിയില്‍ ഏകയായി മാറുമ്പോള്‍ എന്നുമെന്‍ തോഴികള്‍ ആയിരുന്നോരോര്മകള്‍ .........
തകരാതെ തകരുമെന്‍ മോഹമെന്നാകിലും അറിയാതെ സ്നേഹിച്ചു പോകുന്നു ഞാന്‍ .........
ഒരു പാട് സ്നേഹിച്ച ഓര്‍മ്മകള്‍ പോലും എന്‍ മോഹഭംഗങ്ങള്‍ ആയി മരിയെന്നാകിലും ........
അറിയുന്നു ഞാന്‍ എന്ടെ ജീവനില്‍ ഒരു നാലും പൂവനിയില്ലെന്ടെ മോഹം എന്നാകിലും .....ഓര്‍മ്മകള്‍ എന്നുമെന്‍ നൊമ്പരമെങ്കിലും ഞാന്‍ എന്നും ഒരു പാട് സ്നെഹികുന്നൊരെന് ഓര്‍മകളെ ............ഇന്ന് എന്‍ ജീവനില്‍ പുളയുമീ ഓര്‍മ്മകള്‍ ഒരു നാളില്‍ ഒരു വന്‍ ചിത ഒരുക്കും ................
ഒടുവിലാ ചിതയിലെന്‍ ഓര്‍മകളും ഞാനും ആരോരും അറിയാതെ വെന്തോടുങ്ങും.

Sunday, April 19, 2009

ഓര്‍മ്മകള്‍


തിരിച്ചു പോകുന്നു ...............
എന്‍റെ ഓര്‍മ്മകള്‍ എന്നോ ഒരു നിഴല്‍ ചിത്രമായി വരച്ച .............
ഒടുവില്‍ ഒരു ചാറ്റല്‍ മഴയില്‍ എല്ലാം മായ്ച്ച ആ രാത്രിയെ തേടി ............
ഞാന്‍ യാത്രയാകുന്നു ......................
നിങ്ങള്‍ ഒപ്പം വരുമായിരിക്കും പക്ഷെ....
ജീവിതത്തിന്‍റെ യാത്രയില്‍ ഞാന്‍ തനിച്ചായിരിക്കും ഞാന്‍ മാത്രം ...........

Saturday, April 18, 2009

പ്രേമം.......


മനുഷ്യന്‍ പ്രേമം എന്ന് വിളിക്കുന്ന ചപല വികാരം വെറും നിര്‍ദോഷമായ ഒരു കൗതുകം...........
സ്ത്രീ പുരുഷ ജീവിതങ്ങളെ ധന്യമാക്കി കൊണ്ട് ചില പ്രായത്തില്‍ ചില ഹൃദയത്തില്‍ ഈ മൊട്ടു താനെ പൊട്ടി വിടരുന്നു .....................
പേരറിയാത്ത.... ഈ നൊമ്പരം ഒരിക്കലും അതിന്‍റെ ആത്യന്തികമായ ഫലത്തെ പറ്റി കരുതനില്യ ...
പക്ഷെ അവ ജീവിതം മുഴുവന്‍ നിറഞ്ഞ സുഗന്ധം വീശി കൊണ്ട് വാടാമലരായി നില നില്കുന്നു,.............................
"ഒരിക്കല്‍ പോലും പ്രേമിച്ചിട്ടില്ലാത്ത സ്ത്രീയും പുരുഷനും എത്ര
നിര്‍ഭാഗ്യവാന്‍മാരാണ്................
[ലളിതാംബിക അന്തര്‍ജനം -അഗ്നിസാക്ഷി ]

ഏകാന്തത ...




പറയാന്‍ തുനിഞെതുന്ന വാക്കുകള്‍ പകുതിയില്‍ മുറിയുമ്പോള്‍ പിടയുന്ന നെഞ്ചുമായ് കുറെ നിമിഷങ്ങള്‍ ...................
ഓരോ സായാന്തനവും വിട വാങ്ങലുകളുടെതാനെന്ന തിരിച്ചറിവില്‍ വേനല്‍ പാടം നീന്തി എത്തുന്ന കാറ്റിന്‍റെ നേര്‍ത്ത സ്പര്‍ശനം ഏറ്റു വാങ്ങി ,............
രാത്രി മഴയുടെ വിരഹത്താളത്തിന് കാതോര്‍ത്തു രാകുയിലിന്ടെ ശോകാര്ദ്ര സംഗീതത്തിന്‍റെ അകമ്പടിയോടെ ഏകാന്തന്തയുടെ ഓരോ തുള്ളിയും ആസ്വദിക്കാന്‍ വിധികപെട്ടതിന്ടെ നിസംഗത .........................
എങ്കിലും പരാതിയുടെയും പരിഭവതിന്ടെയും നിറച്ചാര്തിലാതെ സ്വന്തം...................