
മായുന്ന സന്ധ്യകള്‍ മടങ്ങി വരുമോ...
മറയുന്ന പക്ഷികള്‍ ഇനിയും എത്തുമോ .....
പാടുന്നു നീണ്ടോരി യാത്രയില്‍ ഞാന്‍ .....
തളരുമെന്‍ പാഥേയം ആകും വേണു ഗാനം ......
ഒരു കപട ഭിക്ഷുവായ് ഒടുവിലെന്‍ ജീവനെ......
ഒരു നാള്‍ കവര്നു പറന്നു പോകാന്‍ .........
നിഴലായ് ...!!നിദ്രയായ് പിന്തുടര്നെത്തുന്ന
മരണമേ ...!!! നീ മാറി നില്ക്കു.....
അതിനു മുന്പോന്നു ഞാന്‍ പാടട്ടെ ........
അതിലെന്ടെ ജീവനുരുകട്ടെ .........
അതിനടിയില്‍ ഞാന്‍ വീണു ഉറങ്ങട്ടെ ..
മരണദൂതനാം സമയം വരുന്നതും കാത്ത്...........
