Monday, September 21, 2009

മായുന്ന സന്ധ്യകള്‍














മായുന്ന സന്ധ്യകള്‍ മടങ്ങി വരുമോ...
മറയുന്ന പക്ഷികള്‍ ഇനിയും എത്തുമോ .....
പാടുന്നു നീണ്ടോരി യാത്രയില്‍ ഞാന്‍ .....
തളരുമെന്‍ പാഥേയം ആകും വേണു ഗാനം ......
ഒരു കപട ഭിക്ഷുവായ് ഒടുവിലെന്‍ ജീവനെ......
ഒരു നാള്‍ കവര്നു പറന്നു പോകാന്‍ .........
നിഴലായ്‌ ...!!നിദ്രയായ്‌ പിന്തുടര്നെത്തുന്ന
മരണമേ ...!!! നീ മാറി നില്ക്കു.....
അതിനു മുന്പോന്നു ഞാന്‍ പാടട്ടെ ........
അതിലെന്ടെ ജീവനുരുകട്ടെ .........
അതിനടിയില്‍ ഞാന്‍ വീണു ഉറങ്ങട്ടെ ..
മരണദൂതനാം സമയം വരുന്നതും കാത്ത്...........

4 comments:

  1. ഹായി ദിപ്തി ....
    എല്ലാ അസ്തമയങ്ങ്ങ്ങളും ...... പുതിയ ഉദയം തേടിയുള്ള യാത്രയുടെ തുടക്കമാണ്......
    കവിതകള്‍ നന്നായിരിക്കുന്നു... പക്ഷെ ... അല്പം മങ്ങ്ങ്ങിയ നിറത്തില്‍ എഴുതിയിരുന്നെങ്കില്‍ വായിക്കാന്‍ എളുപ്പമാകുമായിരുന്നു .....
    വിഇന്റും എഴുതുക......
    സ്നേഹപൂര്‍വ്വം.....
    ടിപ് ..........

    ReplyDelete
  2. താന്‍ വലിയ സംഭവം തന്നെയാണ് . എങ്ങിനെ സാധിക്കുന്നു ഇങ്ങിനെ എഴുതാന്‍ ......

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട് .....

    ReplyDelete
  4. വാക്കുകളുടെ ചാരുതയ്ക്ക് ഒരു പ്രണാമം !!!!!!

    ReplyDelete